Tuesday, November 25, 2008

പ്രതിസന്ധി: വളര്‍ച്ചാ നിരക്ക് കുറയുമെന്ന് അലുവാലിയ


ന്യൂഡല്‍ഹി: ലോക സാമ്പത്തിക പ്രതിസന്ധി ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയ്ക്കുമെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ പറഞ്ഞു. മാന്ദ്യം മൂലം സ്വകാര്യ നിക്ഷേപത്തില്‍ കുറവുവരും. 2009 ഓടെ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ലോക സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ രൂക്ഷമായി ബാധിച്ചിട്ടില്ല. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം നേടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മാധ്യമങ്ങളിലെ സാമ്പത്തിക കാര്യ പത്രാധിപന്മാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


No comments: