ന്യൂജേഴ്‌സി: അമേരിക്കയിലെ മലയാളികളുടെ പള്ളിയില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് സനീഷ് ജോസഫ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. സംഭവ സ്ഥലത്തുനിന്ന് 850 മൈല്‍ അകലെയുള്ള ജോര്‍ജ്ജിയ സംസ്ഥാനത്തെ മണ്‍റോ എന്ന സ്ഥലത്തുനിന്നാണ് പോലീസ് സനീഷിനെ അറസ്റ്റു ചെയ്തത്. ചില ബന്ധുക്കള്‍ ഇവിടെ ഉള്ളതിനാല്‍ സനീഷ് ഇവിടെ എത്തുമെന്ന് പോലീസ് പ്രതീക്ഷിച്ചിരുന്നു.
ന്യൂജേഴ്‌സി ക്ലിഫ്റ്റണിലുള്ള സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരാധനയ്ക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. കോട്ടയം കടുത്തുരുത്തി സ്വദേശി രേഷ്മ, കോട്ടയം സ്വദേശി ഡെന്നീസ് മുള്ളുശ്ശേരി എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്.
മരിച്ച രേഷ്മയുടെ ഭര്‍ത്താവായിരുന്നു വെടിവെച്ച സനീഷ്.....
No comments:
Post a Comment