Tuesday, November 25, 2008

അഭയ കേസ് അന്വേഷിച്ച വി.വി. അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു


(+01220852+)കോട്ടയം: സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എ.എസ്.ഐ വി.വി. അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം സി.ബി.ഐ ചോദ്യം ചെയ്ത അഗസ്റ്റിനെ ഇന്നലെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയില്‍ ചിങ്ങവനം ചാലിച്ചിറയിലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു.

തന്റെ മരണത്തിന് ഉത്തരവാദി സി.ബി. ഐയാണെന്ന് പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്. വീട് മകന് നല്‍കണം എന്നതാണ് കത്തിലെഴുതിയിരിക്കുന്ന മറ്റൊരു കാര്യം.

(+01220853+)അഭയ ആത്മഹത്യയുടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്‌റ്റേഷനില്‍ എ.എസ്.ഐയായിരുന്നു അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെന്‍ത് കോണ്‍വെന്റിലെത്തിയ അഗസ്റ്റിന്‍ കേസ് സംബന്ധിച്ച നിര്‍ണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.....


No comments: