Tuesday, November 25, 2008

സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു


സൗത്ത് ഫ്‌ളോറിഡ: ഹോളിവുഡ് സിറ്റിയിലെ ഒരു ഗ്യാസ് സ്‌റ്റേഷനില്‍ കവര്‍ച്ചാശ്രമത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ് മലയാളി യുവാവ് കൊല്ലപ്പെട്ടു.

ഹോളിവുഡില്‍ നോര്‍ത്ത് ഫെഡറല്‍ ഹൈവയിലുള്ള ഗ്യാസ് സ്‌റ്റേഷനില്‍ വച്ചാണ് അങ്കമാലി തൈപ്പറമ്പാട്ട് കെ.ടി.പൗലോസിന്റെയും രമണി പൗലോസിന്റെയും മകനായ സുനില്‍ പോള്‍ (36) കൊല്ലപ്പെട്ടത്.

വെടിയേറ്റ സുനിലിനെ അടുത്തുള്ള മെമ്മോറിയല്‍ റീജനല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ജോബി ടെക്‌സാസിലാണ്.


No comments: