ചെന്നൈ: സിറ്റി യൂണിയന്‍ ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതി നടപ്പിലാക്കി. സി.യു.ബി. 1000 എന്ന പേരിലുള്ള പദ്ധതിയില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് 11.60 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്‍മാരല്ലാത്തവര്‍ക്കും പദ്ധതിയില്‍ ഭാഗമാകാനുള്ള അവസരം നല്‍കുന്നുണ്ട്. ഇവരുടെ നിക്ഷേപത്തിന് 11.30 ശതമാനം പലിശ ലഭിക്കും. 1000 ദിവസത്തേക്കുള്ള നിക്ഷേപത്തിനാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ 24 മുതല്‍ പദ്ധതി നടപ്പായതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.
തമിഴ്‌നാട്ടിലെ കുംഭകോണം ആസ്ഥാനമായുള്ള സിറ്റി യൂണിയന്‍ ബാങ്കിന് മൊത്തം 199 ബ്രാഞ്ചുകള്‍ ഉണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ്, ഇലക്‌ട്രോണിക് മണി ട്രാന്‍സ്ഫര്‍, എസ്.എം.എസ്. ബാങ്കിങ് എന്നീ സൗകര്യങ്ങള്‍ മുഴുവന്‍ ബ്രാഞ്ചുകളിലും നടപ്പിലാക്കിയതായും ബാങ്ക് അധികൃതര്‍ അറിയിച്ചു.....
No comments:
Post a Comment