Monday, November 03, 2008

'ഇന്‍ഷൂറന്‍സില്‍ വിദേശ നിക്ഷേപം ഉയര്‍ത്തുന്നത് രാജ്യ താത്പര്യത്തിനെതിര്'


കൊച്ചി: ഇന്‍ഷൂറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 26ല്‍ നിന്ന് 49 ശതമാനമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാജ്യ താത്പര്യത്തിനെതിരാണെന്ന് ജനറല്‍ ഇന്‍ഷൂറന്‍സ് ഓഫീസേഴ്‌സ് ഓള്‍ ഇന്ത്യ അസോസിയേഷന്‍ ആരോപിച്ചു.

സമീപകാലത്തെ ആഗോള ധനകാര്യ മേഖലാ തകര്‍ച്ചയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പാഠം ഉള്‍ക്കൊണ്ടില്ലെന്നത് ഖേദകരമാണെന്ന് ജനറല്‍ ഇന്‍ഷൂറന്‍സ് ഓഫീസേഴ്‌സ് ഓള്‍ ഇന്ത്യ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മോഹനന്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനിയെന്ന് അവകാശപ്പെട്ടിരുന്ന എ.ഐ.ജി. (അമേരിക്കന്‍ ഇന്‍ഷൂറന്‍സ് ഗ്രൂപ്പ്) യുടെ പതനം ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതായിരുന്നു. സാമ്പത്തിക തകര്‍ച്ച ഇന്ത്യയിലെ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളെ ബാധിക്കാതിരുന്നത് വിദേശ സംരംഭകരുടെ പങ്ക് 26 ശതമാനത്തില്‍ ഒതുക്കിയതുകൊണ്ടാണ്.....


No comments: