കൊച്ചി: പൊതുമേഖലയിലെ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ആറുമാസം 45.59 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആദ്യ ആറുമാസം 314 കോടി രൂപയായിരുന്നു അറ്റാദായമെങ്കില്‍ 457 കോടിയായാണ് ഉയര്‍ന്നതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അലോക് കെ. മിശ്ര പറഞ്ഞു.
പ്രവര്‍ത്തന ലാഭം 49.40 ശതമാനം വര്‍ധിച്ചപ്പോള്‍ പലിശയിനത്തിലുള്ള അറ്റ വരുമാനം 30.57 ശതമാനമായി ഉയര്‍ന്നു. ബാങ്കിന്റെ മൊത്തം ബിസിനസ് 1,48,489 കോടി രൂപയായി. 27.96 ശതമാനമാണ് വര്‍ധന. നിക്ഷേപം 87,368 കോടിയായപ്പോള്‍ വായ്പ 30.42 ശതമാനം വളര്‍ച്ച പ്രാപിച്ച് 61,121 കോടി രൂപയായി. 2010 ആവുമ്പോഴേക്കും മൊത്തം ബിസിനസ് രണ്ടു ലക്ഷം കോടി രൂപയാക്കുകയാണ് ലക്ഷ്യമെന്ന് അലോക് മിശ്ര പറഞ്ഞു.....
No comments:
Post a Comment