പാലക്കാട്: പോബ്‌സ് ഓര്‍ഗാനിക് എസ്റ്റേറ്റ് നെല്ലിയാമ്പതിയില്‍ സ്ഥാപിക്കുന്ന ജൈവ ലബോറട്ടറി സമുച്ചയം ജനവരിയില്‍ പ്രവര്‍ത്തനം തുടങ്ങും. രണ്ടരക്കോടി രൂപ ചെലവില്‍ പോബ്‌സ് ഗ്രൂപ്പ് സജ്ജമാക്കുന്ന ലബോറട്ടറി ജൈവമേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ ലബോറട്ടറികളിലൊന്നാണെന്ന് പോബ്‌സ് ഡയറക്ടര്‍ എബ്രഹാം ജേക്കബ് വ്യക്തമാക്കി.
ലബോറട്ടറി യാഥാര്‍ഥ്യമാകുന്നതോടെ ജൈവ ഉത്പന്നങ്ങളുടെ രാജ്യാന്തര ഗുണനിലവാരം ഉറപ്പാക്കാനാകും. ജൈവ ഉത്പന്ന കയറ്റുമതിക്ക് ഇത് അനിവാര്യവുമാണ്.
അസോസ്പ്രില്ലം, അസോറ്റോ ബാക്‌ടെര്‍, റൈസോബിയം, ട്രൈകോഡര്‍മ, ഡ്യൂഡോമോണസ് തുടങ്ങിയ ജൈവകീടനിയന്ത്രണ ഏജന്റുകളും ജൈവകീടനാശിനികളായ ബ്യൂവേറിയ, വെര്‍ട്ടിനില്ലം, മെറ്റാര്‍ഹിസിയം തുടങ്ങിയവയാണ് ലബോറട്ടറിയില്‍ ഉത്പാദിപ്പിക്കുക.....
No comments:
Post a Comment