Thursday, November 27, 2008

വിപണിസാധ്യതകള്‍ തുറന്ന് ഷോര്‍ട്ട് ഫിലിം സെന്‍റര്‍


രാജ്യാന്തര ചലച്ചിത്ര മേളയില്‍ ചരിത്രത്തിലാദ്യമായി ലഘുചിത്രങ്ങള്‍ക്ക്(ഷോര്‍ട്ട് ഫിലിം) വിപണിയുടെ സാധ്യതകള്‍ തേടാന്‍ സഹായിക്കുന്ന ഷോര്‍ട്ട് ഫിലിം സെന്റര്‍ പ്രവര്‍ത്തിക്കുന്നു. ചിത്രങ്ങളുടെ പ്രദര്‍ശനത്തോടൊപ്പം അവയുടെ വില്‍പ്പന സാധ്യതയുമാണ് പുതിയ സംവിധാനത്തിലൂടെ ചലച്ചിത്രകാരന്മാര്‍ക്ക് ലഭിക്കുന്നത്. 350 ലേറെ ഷോര്‍ട്ട് ഫിലിമുകളാണ് സെന്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്. തിരഞ്ഞെടുത്ത 20 ചിത്രങ്ങള്‍ അന്താരാഷ്ട്ര വിഭാഗത്തിലും ആറ് ചിത്രങ്ങള്‍ പരിസ്ഥിതി വിഭാഗത്തിലും ഉള്‍പ്പെടുത്തി സ്‌ക്രീനിങ് നടത്തുന്നു. വീഡിയോ ലൈബ്രറികളുമായി ബന്ധിപ്പിച്ചിരിക്കുന്ന വീഡിയോ ടെര്‍മിനലുകളിലാണ് പ്രദര്‍ശനം. ഇതിവൃത്തം വായിച്ചും അഭിപ്രായം കേട്ടറിഞ്ഞും എത്തുന്ന കമ്പനി പ്രതിനിധികള്‍ക്ക് അവരുടെ മുമ്പില്‍ വെച്ച് തന്നെ കാത്തിരിപ്പിന്റെ പ്രശ്‌നമില്ലാതെ പ്രദര്‍ശിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു.....


No comments: