Thursday, November 27, 2008

'നിഷ' ചുഴലിക്കാറ്റ് മഴ ശക്തമാക്കാന്‍ സാധ്യത


(+01220947+)ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ശക്തമായ ന്യൂനമര്‍ദത്തെത്തുടര്‍ന്ന് വേതാരണ്യത്തിനും നാഗപട്ടണത്തിനുമിടയില്‍ 'നിഷ' എന്ന ചുഴലിക്കാറ്റ് രൂപപ്പെട്ടതായും ഇത് തമിഴ്‌നാട് തീരദേശത്ത് ശക്തമായ കാറ്റിന് കാരണമാകുമെന്നും കാലാവസ്ഥ മുന്നറിയിപ്പുകേന്ദ്രം അറിയിച്ചു. തമിഴ്‌നാട് തീരദേശത്ത് അടുത്ത 24 മണിക്കൂറിനിടയില്‍ 55 കിലോമിറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതായാണ് മുന്നറിയപ്പ്. ഇതേത്തുടര്‍ന്ന് രണ്ടുദിവസം കൂടി സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുള്ളതായും കാലാവസ്ഥ മുന്നറിയിപ്പുകേന്ദ്രം ഡയറക്ടര്‍ രമണന്‍ അറിയിച്ചു. ബുധനാഴ്ച സംസ്ഥാനവ്യാപകമായി അനുഭവപ്പെട്ട ശക്തമായ മഴയ്ക്ക് കാരണം 'നിഷ' കൊടുങ്കാറ്റാണ്. ചുഴലിക്കാറ്റ് ശക്തമായ മഴയായി രൂപാന്തരപ്പെടാനാണ് സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.....


No comments: