Thursday, November 27, 2008

ചൈനയില്‍ വീണ്ടും പലിശ കുറച്ചു


(+01220954+)ബൈജിങ്ങ്: സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കാനായി ചൈനയില്‍ ബാങ്കുകളുടെ കരുതല്‍ ധനാനുപാതവും പലിശനിരക്കും കുറച്ചു.

വായ്പാ നിരക്ക് 6.66 ശതമാനത്തില്‍ നിന്ന് 5.58 ശതമാനമായാണ് കുറച്ചത്. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ വായ്പാനിരക്കില്‍ കൊണ്ടു വരുന്ന ഏറ്റവും വലിയ കുറവാണിത്. ഇതിനൊപ്പം നിക്ഷേപനിരക്ക് 2.52 ശതമാനത്തിലേക്ക് താഴും. പലിശ നിരക്കിലെ മാറ്റം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തിലാവും.

ബാങ്കുകളുടെ കരുതല്‍ ധനാനുപാതം 17 ശതമാനത്തില്‍ നിന്ന് 16 ശതമാനമായും കുറച്ചിട്ടുണ്ട്. ഇതോടെ ബാങ്കുകള്‍ക്ക് കൂടുതല്‍ തുക വായ്പ നല്‍കാനാവും.

സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച ഉറപ്പുവരുത്താനായി പണ ലഭ്യത വര്‍ധിപ്പിക്കുകയാണ് പുതിയ നടപടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വ്യക്തമാക്കി.....


No comments: