Wednesday, November 26, 2008

മാലേഗാവ്: പ്രതികളുടെ ആരോപണത്തിന് മറുപടി നല്‍കണമെന്ന് കോടതി


മുംബൈ: മാലേഗാവ് സേ്ഫാടനക്കേസിലെ പ്രതികളെ ഭീകരവിരുദ്ധസേനാംഗങ്ങള്‍ മര്‍ദിച്ചുവെന്ന ആരോപണത്തിന് ഡിസംബര്‍ മൂന്നിനകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് മോക്ക കോടതി ആവശ്യപ്പെട്ടു.

മാലേഗാവ് സേ്ഫാടനക്കേസിലെ പ്രതികളെ തിങ്കളാഴ്ച മോക്ക കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങള്‍ക്കെതിരെ ഭീകരമര്‍ദനമാണ് ഭീകരവിരുദ്ധ സേനാംഗങ്ങള്‍ നടത്തുന്നതെന്ന് കോടതിയോട് പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് കോടതി ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

സന്ന്യാസിനി പ്രജ്ഞാസിങ് താക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പുരോഹിത്, അഭിനവ് ഭാരതിന്റെ അജയ് രാഹിര്‍ക്കര്‍ എന്നിവരാണ് തങ്ങളെ ഭീകരമായി മര്‍ദനത്തിനിരയാക്കുന്നുവെന്ന കാര്യം മോക്ക കോടതിയില്‍ വ്യക്തമാക്കിയത്.

മാലേഗാവ് സേ്ഫാടനത്തില്‍ കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ തന്നെ നഗ്നയാക്കി തലകീഴാക്കി കെട്ടിത്തൂക്കുമെന്ന് ഭീഷണിമുഴക്കിയതായും സന്ന്യാസിനി പ്രജ്ഞാസിങ് താക്കൂര്‍ കോടതിയോട് വ്യക്തമാക്കിയിരുന്നു.....


No comments: