ന്യൂഡല്‍ഹി: 10 ദിവസത്തെ വിദേശ സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് തിരിച്ചെത്തി. ഐക്യരാഷ്ട്ര സഭാ, യൂറോപ്യന്‍ യൂണിയന്‍ സമ്മേളനങ്ങളില്‍ സംബന്ധിക്കാനും അമേരിക്കയുമായും ഫ്രാന്‍സുമായുമുള്ള ആണവ കരാറുകളിലൊപ്പിടാനുമാണ് പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം നടത്തിയത്.
ആണവ കരാറിന് ഇതുവരെ അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ പ്രധാനമന്ത്രിക്ക് കരാറിലേര്‍പ്പെടാന്‍ സാധിച്ചില്ലങ്കിലും ഫ്രാന്‍സുമായി കരാറൊപ്പുവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. യൂറോപ്യന്‍ യൂണിയനുമായി വിവിധ വ്യാപാര കരാറുകളിലേര്‍പ്പെടാനും പ്രധാനമന്ത്രിക്കായി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായും ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി.....
No comments:
Post a Comment