വാഷിംഗ്ടണ്‍: ഇന്ത്യാ-അമേരിക്ക ആണവ കരാര്‍ ഇന്ന് അമേരിക്കന്‍ സെനറ്റ് പരിഗണിക്കുമെന്ന് സെനറ്റ് നേതാവ് ഹാരി റെയ്ഡര്‍ അറിയിച്ചു.
ഒരു മണിക്കൂര്‍ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും കരാര്‍ വോട്ടിനിടുക. കരാറിലെ രണ്ട് നിര്‍ദ്ദേശങ്ങള്‍ക്ക് മാറ്റം വരുത്താനിടയുണ്ടന്ന് ഒരു ഡമോക്രാറ്റിക് സെനറ്റര്‍ സൂചിപ്പിച്ചു. ന്യൂ മെക്‌സിക്കോയില്‍ നിന്നുള്ള സെനറ്റര്‍ ജിഫ് ബിങാമെനാണ് ഈ അമന്‍മെന്‍ഡ് അവതരിപ്പിക്കുക. ഇത് ഇന്ത്യയുടെ ആണവപരീക്ഷണത്തെക്കുറിച്ചുള്ളതാകാമെന്നാണ് സൂചന. എന്നാല്‍ എന്തായിരിക്കും ഇവയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
കരാറിനെക്കുച്ച് 30 മിനിട്ട് ഡമോക്രാറ്റുകളും 30 മിനിട്ട് നേരം റിപ്പബ്ലിക്കന്‍മാരും സംസാരിക്കും. പിന്നീടാണ് വോട്ടെടുപ്പ്.
No comments:
Post a Comment