Wednesday, October 01, 2008

ഇന്ന് ചെറിയ പെരുന്നാള്‍


കോഴിക്കോട്: ത്യാഗത്തിന്റെയും പാപമോചനത്തിന്റെയും റംസാനിലെ പുണ്യനാളുകള്‍ക്ക് വിട നല്‍കി ചെറിയ പെരുന്നാള്‍ വന്നെത്തി.

ഒരു മാസത്തോളം ആഹാരവും മറ്റ് ഭൗതികസുഖങ്ങളും വെടിഞ്ഞ് ആരാധനയില്‍ മാത്രം മുഴുകിയ നോമ്പുകാരനുള്ള ആഘോഷത്തിന്റെ ദിനമാണിത്. വിശ്വാസികള്‍ ഒത്തുചേര്‍ന്ന് പള്ളികളിലും ഈദു ഗാഹുകളിലും പെരുന്നാള്‍ നമസ്‌ക്കാരങ്ങള്‍ നടത്തി.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തി കുടുംബബന്ധവും സൗഹൃദങ്ങളും ഊട്ടിയുറപ്പിക്കുന്ന അവസരംകൂടിയാണ് ചെറിയ പെരുന്നാള്‍.

പെരുന്നാള്‍ ദിനത്തില്‍ വിശ്വാസികള്‍ ഈദ്ഗാഹുകളിലും പള്ളികളിലും സംഗമിച്ച് പരസ്പരം ഈദാശംസകള്‍ പറഞ്ഞ് സ്നേഹം പങ്കുവെച്ച് പിരിയുകയാണ് ചെയ്യുക.....


No comments: