(+01218249+)മുംബൈ: മഹാരാഷ്ട്ര നവ നിര്‍മ്മാന്‍ സേനാ നേതാവ് രാജ് താക്കറെയ്ക്ക് ജാമ്യം അനുവദിച്ചു. ആദ്യം ജാമ്യാപേക്ഷ കോടതി നിരസിച്ചുവെങ്കിലും പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു.
ഒന്നിലധികം കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ നേരത്തെ കല്യാണ്‍ മജിസ്‌ട്രേറ്റ് കോടതി താക്കറെയെ 14 ദിവസത്തേക്ക് ജുഢീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട വിട്ടിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.
താനെ, കല്യാണ്‍ എന്നിവിടങ്ങളില്‍ ഉണ്ടായ അക്രമങ്ങളില്‍ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 180 ഓളം എം എന്‍ എസ് പ്രവര്‍ത്തകരെ പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാജ് താക്കറെയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കല്ല്യാണില്‍ കോടതിക്ക് പുറത്ത് പ്രകടനം നടത്തിയ നവനിര്‍മ്മാണ്‍ സേനാ പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശി ഓടിച്ചു.....
No comments:
Post a Comment