Wednesday, October 22, 2008

താക്കറേയ്‌ക്കെതിരെ പ്രതിഷേധം, ബിഹാറില്‍ തീവണ്ടിക്ക് തീയിട്ടു


(+01218250+)പാട്‌ന: മുംബൈയില്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെതിരെ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാന്‍ സേന പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബിഹാറില്‍ അക്രമം പടരുന്നു. പ്രതിഷേധക്കാര്‍ ഭഗല്‍പൂര്‍-ഡല്‍ഹി ട്രെയിനിന് തീയിട്ടു. വണ്ടിയുടെ അഞ്ച് എ.സി കോച്ചുകള്‍ പൂര്‍ണമായും അഗ്നിക്കിരയായി. യാത്രക്കാരെ ഇറക്കിവിട്ടതിനുശേഷമായിരുന്നു തീയിട്ടത്. പ്രതിഷേധക്കാരെ പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചു.

രാജ് താക്കറെയ്‌ക്കെതിരെ പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ ജെഹാനാബാദ് സ്‌റ്റേഷനു നേരെ കല്ലെറിഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് ചില തീവണ്ടി സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.


No comments: