തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ ചന്ദ്രമതിയുമായി സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്ന് ചലച്ചിത്രതാരം മല്ലികാ സുകുമാരന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബില്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്താണ് മല്ലിക ഇക്കാര്യം അറിയിച്ചത്.
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാംതന്നെ അടിസ്ഥാനരഹിതമാണ്. ശബരീനാഥുമായി ഒരു ബന്ധവുമില്ല. എനിക്കോ എന്റെ കുടുംബാംഗങ്ങള്‍ക്കോ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും നിക്ഷേപമില്ല. ചന്ദ്രമതിയെ അറിയാം. എന്നാല്‍ അവരുമായി ഒരുതരത്തിലുള്ള സാമ്പത്തിക ഇടപാടുമില്ല. ഒളിവില്‍ പോയ ശേഷം ഒരിക്കല്‍പ്പോലും ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല. കുറ്റാരോപിതയായ ഒരാള്‍ക്ക് ഒളിത്താവളം ഒരുക്കാന്‍ മാത്രം ബുദ്ധിശൂന്യയല്ല ഞാന്‍.....
No comments:
Post a Comment