തിരുവനന്തപുരം: ഭൂരഹിത കുടുംബങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. കുട്ടനാട് പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്‍.ടി.സിക്ക് ആയിരം ബസ്സുകള്‍ വാങ്ങാന്‍ എല്‍.ഐ.സിയില്‍ സര്‍ക്കാര്‍ ജാമ്യം നില്‍ക്കും.
ഭൂരഹിതരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യപങ്കാളിത്തത്തോടെ തുടങ്ങിയ ഈ പദ്ധതിയുടെ ആനുകൂല്യം സംസ്ഥാനത്തെ ആറു ലക്ഷം കുടുംങ്ങള്‍ക്ക് ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്‍.ഐ.സി വഴിയാണ് പദ്ധതി നടപ്പിലാക്കുക.....
No comments:
Post a Comment