Wednesday, October 22, 2008

പാകിസ്താനില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു


ഇസ്ലാമാബാദ്: താലിബാന്‍ പോരാളികളുമായുണ്ടായ ഏറ്റമുട്ടലില്‍ 15 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് താലിബാന്‍ പോരാളികളും മരിച്ചതായി സൈനികവൃത്തങ്ങള്‍ അവകാശപ്പെട്ടു.

വടക്കുപടിഞ്ഞാറന്‍ സ്വാത് താഴ്‌വരയില്‍ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ താലിബാനുകാര്‍ റോക്കറ്റുകളും ബോംബുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. സ്വാത്തിലെ സര്‍സേനിയില്‍ നാല്‍പ്പത് സൈനിര്‍ സഞ്ചരിച്ച ആറു വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മൂന്ന് വാഹനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് താലിബാന്‍ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്.

ഇന്നലെ സ്വാത്തിലെ കബാളില്‍ ഒരു ചാവേറാക്രമണം വിഫലമാക്കിയ സൈന്യം അഞ്ച് താലിബാന്‍ പേരാളികളെ വെടിവച്ചു കൊന്നിരുന്നു.....


No comments: