Wednesday, October 22, 2008

ബഹളങ്ങള്‍ക്കൊടുവില്‍ ലോക്‌സഭ പിരിഞ്ഞു


ന്യൂഡല്‍ഹി: തുടര്‍ച്ചയായ ബഹളങ്ങള്‍ക്കും അബ്ദുള്ളക്കുട്ടി എം പിയുടെ പുറത്താകലിനും സാക്ഷ്യംവഹിച്ച് ലോക്‌സഭ അടുത്തദിവസത്തേക്ക് പിരിഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇടത് കക്ഷികളും ബി ജെ പി യും ബി എസ് പി യും സഭയില്‍ ബഹളം വെച്ചത്.

കേരളത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ അംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചത്. ഇതിനിടെ സ്പീക്കറുടെ നിരന്തരമായ ആവശ്യം അവഗണിച്ച് പ്ലക്കാര്‍ഡ് ഉയര്‍ത്തി മുദ്രാവാക്യം മുഴക്കിയ എ.പി. അബ്ദുള്ളക്കുട്ടിയെ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ഒരു ദിവസത്തേക്ക് സഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതോടെ ഇടതു എം.പിമാര്‍ പ്രതിഷേധം ശക്തമാക്കി. ബഹളത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടു മണി വരെ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി സഭ നിര്‍ത്തിവക്കുകയും ചെയ്തു.....


No comments: