കൊച്ചി: ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സ് എന്ന സ്വകാര്യസ്ഥാപനത്തിന് വിറ്റ എച്ച് എം ടി ഭൂമിയില്‍ റീ സര്‍വേ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. വിറ്റ ഭൂമിയില്‍ മിച്ചഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സര്‍വേ നടത്താന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.
തൃക്കാക്കര നോര്‍ത്ത് വില്ലേജിലാണ് പ്രസ്തുത ഭൂമി. കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ സര്‍ക്കാരിനുവേണ്ടി കണയന്നൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ ഹാജരായി. ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരിക്കണം സര്‍വേ നടത്തേണ്ടതെന്നും നവംബര്‍ 10 നകം സര്‍വേ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
വ്യാവസായികാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ എച്ച് എം ടിക്ക് നല്‍കിയ ഭൂമിയാണിത്.
No comments:
Post a Comment