കണ്ണൂര്‍: തെക്കിബസാര്‍ മദര്‍ ആന്റ് ചൈല്‍ഡ് ഹോസ്പിറ്റലിന് സമീപത്തെ വീട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. 20 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ ജഡം വീട്ടിന്റെ രണ്ടാംനിലയില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് കണ്ടത്.
കൊലപ്പെടുത്തിയ ശേഷം ഷാളുപയോഗിച്ച് കെട്ടിത്തൂക്കിയതാണെന്നും കോടതി റിമാന്‍ഡ് ചെയ്ത ഒരാളെ കാണാനായി നഗരത്തില്‍ വന്ന ഇവരെ ഇന്നലെ കണ്ടവരുണ്ടെന്നും പോലീസ് പറഞ്ഞു.
വീടിന്റെ താഴത്തെ നിലയില്‍ താമസിക്കുന്ന മറുനാട്ടുകാരായ നിര്‍മാണ തൊഴിലാളികളാണ് ജഡം കണ്ട് പോലീസില്‍ വിവരം അറിയിച്ചത്.
No comments:
Post a Comment