കരിപ്പൂര്‍: യന്ത്രത്തകരാര്‍ മൂലം ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കുടുങ്ങി.
ഇന്ന് കാലത്ത് ആറു മണിക്ക് ദോഹയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് വന്ന വിമാനമാണ് ലാന്‍ഡിങ് കഴിഞ്ഞ ഉടനെ റണ്‍വേയില്‍ കുടുങ്ങിപ്പോയത്. വിമാനത്തിന്റെ ലാന്‍ഡിങ് ലിവര്‍ കേടായതായിരുന്നു കാരണം.
വിമാനം റണ്‍വേയില്‍ കിടക്കുന്നതിന് കാരണം തൊട്ടുപിറകെ വന്ന റാസല്‍ഖൈമയില്‍ നിന്നു വന്ന റാക്ക് എയര്‍വേയ്‌സിന്റെ വിമാനം നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടു. പിന്നീട് കേടായ വിമാനം ക്രെയിന്‍ ഉപയോഗിച്ച് റണ്‍വേയില്‍ നിന്നു മാറ്റിയതിന് ശേഷമാണ് റാക്ക് എയര്‍വേയ്‌സിന്റെ വിമാനം കരിപ്പൂരിലെത്തിയത്.
No comments:
Post a Comment