കൊളംബൊ: തമിഴ് പുലികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ ഒരു ശ്രീലങ്കന്‍ ചരക്ക് കപ്പല്‍ തകര്‍ന്നു. ജാഫ്‌നയ്ക്ക് സമീപം കങ്കേശന്‍തുറൈ തുറമുഖത്ത് ഇന്നു വെളുപ്പിനാണ് ആക്രമണമുണ്ടായത്.
പുലികള്‍ വെടിക്കോപ്പുകള്‍ നിറച്ച മൂന്ന് ബോട്ടുകള്‍ നിമലാവ എന്ന ചരക്കുകപ്പലില്‍ ഇടിച്ചുകയറ്റുകയായിരുന്നെന്ന് ശ്രീലങ്കന്‍ നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. ജാഫ്‌നയിലേക്ക് ചരക്കുമായി പോവുകയായിരുന്ന കപ്പല്‍. കപ്പലിലെ സുരക്ഷാസേന രണ്ട് ചാവേര്‍ ബോട്ടുകള്‍ വെടിവെച്ചിട്ടതിനാലാണ് നാശനഷ്ടങ്ങള്‍ കുറഞ്ഞത്.
No comments:
Post a Comment