Wednesday, October 22, 2008

കുടിശിക തീര്‍ക്കാന്‍ വിമാനക്കമ്പനികള്‍ക്ക് മാര്‍ച്ച് വരെ സമയം


ന്യൂഡല്‍ഹി: വിവിധ എണ്ണ കമ്പനികള്‍ക്കുള്ള കുടിശിക അടച്ചുതീര്‍ക്കാന്‍ രാജ്യത്തെ വിമാനക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്ത മാര്‍ച്ച് വരെ സമയം അനുവദിച്ചു.

2,500 കോടി മുതല്‍ 2,800 കോടി രൂപവരെയാണ് ഈ കമ്പനികള്‍ കുടിശിക വരുത്തിയിട്ടുള്ളത്. ഈ തുക ഗഡുക്കളായി അടയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്‌ര, വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ വിവിധ വിമാനക്കമ്പനി മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമുണ്ടായത്. വിമാനക്കമ്പനികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഈ തീരുമാനം.

ഇനി മുതല്‍ വിമാനക്കമ്പനികള്‍ക്ക് 90 ദിവസം വരെ ഇന്ധനം കടം ലഭിക്കും. നേരത്തെ ഇത് അറുപത് ദിവസമായിരുന്നു.....


No comments: