Wednesday, October 22, 2008

മലപ്പുറത്ത് മണ്ണിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു


മലപ്പുറം: കാടാമ്പുഴക്കടുത്ത് മാറാക്കര പഞ്ചായത്തിലെ മരവട്ടത്ത് ക്വാറിയില്‍ മണ്ണിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. തലക്കളത്തൂര്‍ സ്വദേശി മുത്തു, തമിഴ്‌നാട് സ്വദേശികളായ ബാലകൃഷ്ണ (32), കുമാര്‍ (43) എന്നിവരാണ് മരിച്ചത്.

മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്.

പരിക്കേറ്റവരെ കോട്ടക്കല്‍ അല്‍മാസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.


No comments: