ന്യൂഡല്‍ഹി: ഒറീസയിലെ വര്‍ഗീയ കലാപത്തിനിടെ കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. സംഭവത്തെകുറിച്ച് അന്വേഷണം നടത്തുന്ന സംസ്ഥാന പോലീസിനോട് കന്യാസ്ത്രീ സഹകരിക്കുകയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ അടങ്ങുന്ന മൂന്നംഗ ബഞ്ച് പറഞ്ഞു.
ഒറീസാ കലാപത്തെ കുറിച്ചും സി.ബി.ഐ അന്വേഷണം നടത്തേണ്ടതില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ കലാപത്തില്‍ തകര്‍ന്ന പള്ളികള്‍ പുനര്‍നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കണം. കോടതി ഉത്തരവിട്ടു. കലാപം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതികള്‍ ആരംഭിക്കണമെന്നും ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
കലാപത്തെ കുറിച്ച് സി.....
No comments:
Post a Comment