Wednesday, October 22, 2008

ചന്ദ്രയാന്‍-രണ്ട് 2010ല്‍


ശ്രീഹരിക്കോട്ട: ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ അടുത്ത യാത്ര 2010ല്‍. ചന്ദ്രയാന്‍-2 എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ഇന്ത്യ-റഷ്യ സംയുക്ത സംരംഭമാണ്. ഇതു സംബന്ധിച്ച് ഒരു രാജ്യങ്ങളും ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍നായര്‍ അറിയിച്ചതാണിത്.

ചന്ദ്രയാന്‍-ഒന്ന് ചന്ദ്രനിലെത്തി ദൗത്യം നിര്‍വഹിച്ചുതുടങ്ങിയാല്‍ ചന്ദ്രയാന്‍-രണ്ടിന്റെ ജോലികള്‍ ആരംഭിക്കുമെന്നും മാധവന്‍നായര്‍ പറഞ്ഞു. ചന്ദ്രയാന്‍-ഒന്നിന് പിറകില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാവും രണ്ടാം ദൗത്യത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുക. ചന്ദ്രയാന്‍ ഒന്ന് അയക്കുന്ന സന്ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റങ്ങളോടെയാവും അടുത്ത ഉപഗ്രഹം തയ്യാറാക്കുക-മാധവന്‍നായര്‍ അറിയിച്ചു.


No comments: