Wednesday, October 22, 2008

ഹൗറയില്‍ തീപിടിത്തം; ആറുപേര്‍ മരിച്ചു


കൊല്‍ക്കത്ത: ഹൗറയ്ക്കടുത്ത് ഷിബ്പുരില്‍ കുടിലുകള്‍ക്ക് തീപിടിച്ച് ഗര്‍ഭിണിയും കുട്ടികളും അടക്കം ആറു പേര്‍ മരിച്ചു. 150ലേറെ കുടിലുകള്‍ പൂര്‍ണമായി കത്തിനശിച്ചു. മരിച്ചവരില്‍ അഞ്ചുപേരും കുട്ടികളാണ്. അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. റിയല്‍ എസ്‌റ്റേറ്റുകാര്‍ നടത്തിയ അട്ടിമറിയാണിതെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.


No comments: