കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികളും പോലീസും തമ്മിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ 47 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 35 പേര്‍ താലിബാന്‍ പോരാളികളും 3 പേര്‍ പോലീസുകാരുമാണ്. തെക്കന്‍ അഫ്ഗാനിലാണ് സംഭവം.
സൈന്യവുമായി കനത്ത പോരാട്ടം നടക്കുന്ന ഈ മേഖലയില്‍ കഴിഞ്ഞദിവസം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. താലിബാന്‍ വിഭാഗങ്ങളുടെ ചെറുത്തുനില്‍പ്പുകള്‍ ഏറെയുള്ള പ്രദേശമാണിതെന്ന് പോലീസ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ യു എന്‍ സേനയുടെ വ്യോമാക്രമണത്തില്‍ ലക്ഷ്യം തെറ്റി ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കിഴക്കന്‍ പ്രവിശ്യയായ ഖോസ്തിലെ താലിബാന്‍ ഒളികേന്ദ്രം ലക്ഷ്യമിട്ടാണ് സേന ആക്രമണം നടത്തിയത്. യു എസ് ഉദ്യോഗസ്ഥരോ നാറ്റോയോ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.....
No comments:
Post a Comment