Wednesday, October 22, 2008

ബിഹാറില്‍ ബോട്ട് മുങ്ങി 24 സ്ത്രീകള്‍ മരിച്ചു


പാട്‌ന: ഗംഗാനദിയില്‍ ബോട്ട് മുങ്ങി 24 സ്ത്രീകള്‍ മരിച്ചു. ബിഹാറിലെ ഖാഗരിയയില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. മരിച്ച 24 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

കാണാതായ ഒരു കുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ബോട്ടില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ദുദേല, ബുദ്ധാനഗര്‍ ഗ്രാമങ്ങളിലുള്ളവരാണ് അപകടത്തില്‍ പെട്ടവര്‍.


No comments: