Wednesday, October 22, 2008

അമേരിക്കയില്‍ തൊഴില്‍നഷ്ടം കൂടുന്നു


വാഷിങ്ടണ്‍: സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് അമേരിക്കയില്‍ തൊഴില്‍ നഷ്ടം കൂടുന്നതായി റിപ്പോര്‍ട്ട്. എണ്‍പത് ശതമാനം സംസ്ഥാനങ്ങളിലും വ്യാപകമായ തോതില്‍ തൊഴില്‍നഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വാഹനവ്യവസായത്തിന്റെ തലസ്ഥാനമായ മിച്ചിഗണിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമായത്. സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും ഒരുപോലെ ആളുകള്‍ക്ക് ജോലി നഷ്ടമാകുന്നതായി തൊഴില്‍ വകുപ്പ് വെളിപ്പെടുത്തി. ആഗസ്തില്‍ 18 സംസ്ഥാനങ്ങള്‍ മാത്രം തൊഴില്‍നഷ്ടം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സപ്തംബറില്‍ 41 സംസ്ഥാനങ്ങളിലും തൊഴില്‍ നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒന്‍പത് മാസമായി അമേരിക്കയില്‍ തുടരുന്ന പ്രതിഭാസമാണിത്.....


No comments: