ചിറ്റഗോങ്: ബംഗ്ലാദേശിനും വിജയത്തിനും മധ്യേ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ഡാനിയേല്‍ വെറ്റോറി പാറപോലെ ഉറച്ചുനിന്നു. ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും മുഹൂര്‍ത്തങ്ങളേറെ കണ്ട മത്സരത്തില്‍ ഒടുവില്‍ ന്യൂസീലന്‍ഡ് മൂന്നു വിക്കറ്റ് ജയം സ്വന്തമാക്കി. സ്‌കോര്‍: ബംഗ്ലാദേശ് 245, 242. ന്യൂസീലന്‍ഡ് 171, ഏഴിന് 317.
ജയിക്കാന്‍ 317 റണ്‍സെടുക്കേണ്ടിയിരുന്ന ന്യൂസീലന്‍ഡിനെ ലക്ഷ്യത്തിലേക്ക് നയിച്ചത് വെറ്റോറിയുടെ (76) പ്രകടനമായിരുന്നു.
റെഡ്മണ്ടും (79) ഫ്‌ളിന്നും (49) പൊരുതിയപ്പോള്‍ മൂന്നുവിക്കറ്റ് ശേഷിക്കെ സന്ദര്‍ശകര്‍ ജയം പിടിച്ചെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടുകയും (55) മത്സരത്തിലൊട്ടാകെ ഒമ്പതു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത വെറ്റോറിയാണ് കളിയിലെ കേമന്‍.....
No comments:
Post a Comment