Wednesday, October 22, 2008

ഡെംപോ തകര്‍ന്നു; സഫ ഫൈനലില്‍


എ.എഫ്.സി. കപ്പ്
ഡെംപോ -1 സഫ -4

ഹൈദരാബാദ്: ഇന്ത്യന്‍ ചാമ്പ്യന്മാരായ ഡെംപൊ ഗോവയെ രണ്ടാംപാദ സെമിയില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ലെബനീസ് ടീം സഫ എ.എഫ്.സി. കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്നു. ബെയ്‌റൂട്ടില്‍ നടന്ന ആദ്യപാദത്തിലും സഫയ്ക്കായിരുന്നു ജയം (1-0). മുഹമ്മദ് കസ്സാസിന്റെ ഹാട്രിക്കാണ് സഫയ്ക്ക് വിജയം നല്‍കിയത്. വിദേശതാരം എംബയോ ഇയോമി ഡെംപൊയുടെ ഏകഗോള്‍ നേടി.
ഗോള്‍ സൂചിപ്പിക്കുന്നതു പോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. ഒരു ഗോളിന്റെ മേല്‍ക്കൈയുള്ള സഫയ്‌ക്കെതിരെ കളിയുടെ തുടക്കത്തില്‍ത്തന്നെ ഡെംപൊ ആക്രമണം അഴിച്ചുവിട്ടു.
ഏഴാം മിനിറ്റില്‍ ഗോവന്‍ ടീമിന് മുന്നില്‍ക്കടക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു.....


No comments: