ഇംഫാല്‍: മണിപ്പൂരിലെ പോലീസ് കമാന്‍േറാ സമുച്ചയത്തിന് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. സ്‌ഫോടനത്തില്‍ 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇംഫാല്‍ എസ്.പി രാധേശ്യാം സിങ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് ജനവാസകേന്ദ്രത്തിലുള്ള കമാന്‍േറാ സമുച്ചയത്തില്‍ സമീപത്തു വച്ച് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു മൊപ്പഡ് പൊട്ടിത്തെറിച്ചത്. ജനങ്ങള്‍ ഒരു ചൂതുകളി കണ്ടുകൊണ്ടിരിക്കമ്പോഴായിരുന്നു സ്‌ഫോടനം. പതിനൊന്ന് പേര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. പരിക്കേറ്റു കഴിയുന്ന മുപ്പതു പേരുടെയും നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
രണ്ടു ദിവസം മുമ്പ് മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബി സിങ്ങിന്റെ വീടിന് സമീപത്തും സ്‌ഫോടനമുണ്ടായിരുന്നു.....
No comments:
Post a Comment