Wednesday, October 22, 2008

ഇത് ചരിത്രനിമിഷം, 2015ല്‍ മനുഷ്യനെ അയക്കാം: മാധവന്‍ നായര്‍


ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍-ഒന്നിന്റെ വിജയകരമായ വിക്ഷേപണം ഇന്ത്യന്‍ ശാസ്ത്രരംഗത്തിന്റെ ചരിത്രനിമിഷമാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍നായര്‍. 2015ല്‍ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാധവന്‍നായര്‍ പറഞ്ഞു.

ചന്ദ്രനിലേക്കുള്ള നിര്‍ണായകമായ ഒരു യാത്ര ആരംഭിച്ചിരിക്കുകയാണ്. യാത്രയുടെ രണ്ടാംഘട്ടം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാകും. ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം എന്റെ അഭിനന്ദനങ്ങള്‍-വിക്ഷേപണം കഴിഞ്ഞയുടനെ ശ്രീഹരിക്കോട്ടയിലെ സതീഷ്ധാവന്‍ സ്‌പേസ് സെന്ററില്‍ മാധവന്‍ നായര്‍ പറഞ്ഞു.

ഒരുപാട് എതിര്‍പ്പുകളോട് അടരാടിയാണ് നമ്മള്‍ ഈ വിജയം കൈവരിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയായിരുന്നു ഏറ്റവും വലിയ പ്രതിബന്ധം. എന്നാല്‍ ഇതൊക്കെ മറികടക്കാന്‍ നമുക്കായി.....


No comments: