(+01218213+)കൊച്ചി: കണ്ടനാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന ശക്രള്ള മാര്‍ ബസേലിയോസ് ബാവയെ ആകമാന സുറിയാനി സഭയുടെ മേലധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ വിശുദ്ധനായി ഉയര്‍ത്തി. കണ്ടനാട് സെന്റ് മേരീസ് സ്‌കൂള്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ ബാവയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ കല്പന സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് വായിച്ചു. ഇതോടൊപ്പം കണ്ടനാട് മര്‍ത്തമറിയം പള്ളിക്ക് കത്തീഡ്രല്‍ പദവിയും പാത്രിയര്‍ക്കീസ് ബാവ നല്‍കി.
ദൈവത്തില്‍ പുനഃസമര്‍പ്പണം ചെയ്ത് കര്‍ത്താവിനൊപ്പം ജീവിക്കണമെന്ന് പാത്രിയര്‍ക്കീസ് ബാവ ഉദ്‌ബോധിപ്പിച്ചു. ശക്രള്ള മാര്‍ ബസേലിയോസ് ബാവയെ അഞ്ച് ധൂപദേഹില്‍ ഓര്‍ക്കണമെന്നും ബാവ പറഞ്ഞു.....
No comments:
Post a Comment