Wednesday, October 22, 2008

ബാലുശ്ശേരിയില്‍ പോലീസിനു ബോംബേറ്; പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെ ആക്രമണം


ബാലുശ്ശേരി (കോഴിക്കോട്): സി.പി.എം.-ബി.ജെ.പി. സംഘര്‍ഷം നിലനില്‍ക്കുന്ന ബാലുശ്ശേരിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ പോലീസിനു നേരെ ബോംബറുണ്ടായി. സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസും ആര്‍.എസ്.എസ്. കാര്യാലയവും ആക്രമിക്കപ്പെട്ടു.

സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിനു കാവല്‍ നില്‍ക്കുകയായിരുന്ന പോലീസിനെതിരെ ബോംബെറിഞ്ഞ ശേഷമാണ് ഓഫീസ് തകര്‍ത്തത്. ഓഫീസിലുണ്ടായിരുന്ന ഫര്‍ണിച്ചറും രേഖകളും നശിപ്പിച്ചു. ഓഫീസിന്റെ ജനലും വാതിലും അടിച്ചുതകര്‍ത്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ ബാലുശ്ശേരി ടൗണിലെ മൂന്നിടങ്ങളില്‍ ബോംബ് സേ്ഫാടനം നടത്തി പോലീസിന്റെ ശ്രദ്ധതിരിച്ചശേഷമാണ് സി.പി.എം. ഓഫീസ് ആക്രമിച്ചത്. അക്രമികളെ പിടികൂടാന്‍ പിറകെ ഓടിയ കോടഞ്ചേരി എസ്.....


No comments: