ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗോധ്രയില്‍ തീവണ്ടി കത്തിച്ച സംഭവത്തിലെ പ്രതികള്‍ക്കെതിരെ പോട്ട നിയമപ്രകാരം കേസെടുത്ത നടപടി സുപ്രീംകോടതി റദ്ദാക്കി. കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച പോട്ട പുനഃപരിശോധനാ സമിതി ഗോധ്ര കേസില്‍ പോട്ട നിയമം നിലനില്‍ക്കില്ലെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ വിധി.
ഏതെങ്കിലും പ്രതിക്കെതിരെ പോട്ട നിയമം നിലനില്‍ക്കില്ലെന്ന് പുനഃപരിശോധനാ സമിതി കണ്ടെത്തിയാല്‍ പോട്ട നിയമപ്രകാരം കേസെടുത്ത് വിചാരണ നടത്താന്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ആര്‍.വി. രവീന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
സബര്‍മതി എക്‌സ്പ്രസ്സില്‍ അയോധ്യയില്‍നിന്നു മടങ്ങുകയായിരുന്ന കര്‍സേവകര്‍ കയറിയ ബോഗിക്കാണ് തീപിടിച്ചത്.....
No comments:
Post a Comment