പാനായിക്കുളം കേസ്
കൊച്ചി: പാനായിക്കുളം കേസുമായി ബന്ധപ്പെട്ട് നാല് സിമി പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തു. ആലുവ കുഞ്ഞുണ്ണിക്കര ദാദുയേലി നിസാര്‍ (23), പോത്താനിക്കാട് പല്ലാരിമംഗലം പള്ളിക്കാട്ട് മൊഹിയുദ്ദീന്‍ എന്ന താഹ (23), തൃശ്ശൂര്‍ അഴീക്കോട് എട്ടുതെങ്ങുപറമ്പില്‍ നിസാര്‍ (28), അഴീക്കോട് എളന്തുരുത്തി അഷ്‌കര്‍ (29) എന്നിവരെയാണ് ഡിഐജി ടി.കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി മലപ്പുറത്തേക്ക് കൊണ്ടുപോയതായി സൂചനയുണ്ട്.
2006 ആഗസ്ത് 15 ന് പാനായിക്കുളത്ത് നടന്ന സിമി യോഗത്തില്‍ പങ്കെടുത്തവരാണിവര്‍. കേസില്‍ സാക്ഷികളാക്കി വിട്ടയച്ച 13 പേരില്‍ ഇവരും പെടും.....
No comments:
Post a Comment