Thursday, October 02, 2008

യൂണിയന്‍ ബാങ്കിന്റെ ബിസിനസ് രണ്ട് ലക്ഷം കോടി രൂപ കടന്നു


കൊച്ചി: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മൊത്തം ബിസിനസ് രണ്ട് ലക്ഷം കോടി രൂപ കടന്നു. ബാങ്കിന്റെ ചെയര്‍മാനും എം.ഡി.യുമായ എം.വി. നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതില്‍ 1.17 ലക്ഷം കോടി രൂപ നിക്ഷേപവും 85,000 കോടി രൂപ വായ്പയുമാണ്. ഇതോടെ ദേശസാത്കൃത ബാങ്കുകളില്‍ യൂണിയന്‍ ബാങ്ക് ബിസിനസില്‍ അഞ്ചാംസ്ഥാനം കരസ്ഥമാക്കി.

2005 മാര്‍ച്ചില്‍ ഒരു ലക്ഷം കോടി രൂപയായിരുന്ന ബിസിനസ് മൂന്നര വര്‍ഷത്തിനകം ഇരട്ടിച്ചതായി നായര്‍ പറഞ്ഞു. നടപ്പുവര്‍ഷം നിക്ഷേപത്തില്‍ 25 ശതമാനവും വായ്പയില്‍ 23 ശതമാനവും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ 18 മാസമായി ബാങ്കില്‍ നടപ്പാക്കിവരുന്ന നവനിര്‍മാണ്‍ പദ്ധതി ബിസിനസ് വിപുലീകരിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.....


No comments: