Thursday, October 02, 2008

അശോക് ലെയ്‌ലന്‍ഡും ജോണ്‍ ഡീരിയും സംയുക്തസംരംഭത്തിന്‌


ചെന്നൈ: നിര്‍മ്മാണ ഉപകരണങ്ങള്‍ നിര്‍മിച്ച് വിപണനം നടത്താനുള്ള സംയുക്ത സംരംഭത്തിന് അശോക് ലെയ്‌ലന്‍ഡും ജോണ്‍ ഡീരിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. 2010ഓടെ സംയുക്തസംരംഭത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന കമ്പനിയില നിര്‍മാണ ഉപകരണങ്ങള്‍ വിപണിയിലിറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അശോക് ലെയ്‌ലന്‍ഡ് മാനേജിങ് ഡയറക്ടര്‍ ആര്‍. ശേഷസായി പറഞ്ഞു. പുതിയ കമ്പനി തമിഴ്‌നാട്ടില്‍ സ്ഥാപിക്കാനുള്ള സാധ്യതയേറെയാണെന്ന് ശേഷസായി പറഞ്ഞു.

നിര്‍മാണ ഉപകരണങ്ങള്‍, ട്രക്കുകള്‍, എര്‍ത്ത് മൂവറുകള്‍ തുടങ്ങിയവ നിര്‍മിക്കുന്ന ലോകത്തെ പ്രശസ്ത കമ്പനികളിലൊന്നാണ് ജോണ്‍ ഡീരി. കാര്‍ഷിക - വ്യവസായ മേഖലകളിലേക്കുള്ള ഉപകരണങ്ങളും ജോണ്‍ ഡീരി നിര്‍മിക്കുന്നുണ്ട്.

ലോക സമ്പദ് വ്യവസ്ഥയില്‍ തിരിച്ചടികള്‍ കാണുന്നുണ്ടെങ്കിലും അവ താത്കാലികം മാത്രമാണെന്നും ഒന്നുരണ്ടുവര്‍ഷത്തിനകം ലോക സമ്പദ്‌വ്യവസ്ഥ വീണ്ടും മുന്നോട്ടു കുതിക്കുമെന്നും ശേഷസായി പറഞ്ഞു.....


No comments: