പാരീസ്: ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ഇന്ത്യയ്ക്ക് 'മാറിനില്‍ക്കാന്‍' കഴിയില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി കമല്‍നാഥ്. ലോക സമ്പദ്‌വ്യവസ്ഥയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയുടെ രക്ഷാപദ്ധതി മതിയാവില്ലെന്നും കമല്‍നാഥ് വ്യക്തമാക്കി.
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍നാഥ്. ''ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ചട്ടങ്ങള്‍ വേണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. അമേരിക്കയേ്ക്കാ വികസിത രാജ്യങ്ങള്‍ക്കോ മാത്രമല്ല, വികസ്വര രാജ്യങ്ങള്‍ക്കുകൂടി വേണ്ടിയാണിത്.''
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ല്ക്കസ്വ, മധ്യകാല അടിസ്ഥാനങ്ങള്‍ കെട്ടുറപ്പുള്ളതാണ്. പക്ഷേ, അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ദീര്‍ഘകാലത്തേയ്ക്ക് ഇന്ത്യയ്ക്ക് അകന്നുനില്‍ക്കാന്‍ കഴിയില്ല. ഇന്നത്തെ പ്രതിസന്ധി ആഗോളതലത്തില്‍ അഭിമുഖീകരിക്കപ്പെടണം.....
No comments:
Post a Comment