Thursday, October 02, 2008

എസ്ബിഐ ലൈഫിന് ട്രിപ്പിള്‍ എ സ്റ്റേബിള്‍ റേറ്റിങ്‌


കൊച്ചി:എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്രിസിലിന്റെ ട്രിപ്പിള്‍ എ സ്റ്റേബിള്‍ റേറ്റിങ്. കഴിഞ്ഞ വര്‍ഷം ട്രിപ്പിള്‍ എ സ്റ്റേബിള്‍ റേറ്റിങ് നേടിയ എസ്ബിഐ ലൈഫ് ഈ ഉയര്‍ന്ന റേറ്റിങ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായിരുന്നു. പോളിസി ഉടമകളോടുള്ള ബാധ്യത നിറവേറ്റാന്‍ പ്രാപ്തിയുള്ള സുശക്തമായ സാമ്പത്തിക അടിത്തറയാണ് ട്രിപ്പിള്‍ എ സ്റ്റേബിള്‍ റേറ്റിങ്ങിന്റെ മാനദണ്ഡമെന്ന് എസ്ബിഐ ലൈഫ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ യു.എസ്. റോയ് പറഞ്ഞു. സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടേയും ഫ്രാന്‍സിലെ ബിഎന്‍പി പരിബാസിന്റെയും സംയുക്ത സംരംഭമാണ് എസ്ബിഐ ലൈഫ്.


No comments: