Wednesday, October 01, 2008

സൗമ്യ വധം: ഡല്‍ഹി പോലീസിന് പ്രത്യേക സംഘം


ന്യൂഡല്‍ഹി: ഇന്നലെ ഡല്‍ഹിയില്‍ കൊല്ലപ്പെട്ട മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കി.

ഫോറന്‍സിക് റിപ്പോര്‍ട്ടിനും ബാലിസ്റ്റിക് റിപ്പോര്‍ട്ടിനും വേണ്ടി കാത്തിരിക്കുകയാണ് പോലീസെന്ന് ഡി.സി.പി എച്ച്.ജി.എസ്. ധലിവാല്‍ അറിയിച്ചു. നാടന്‍ തോക്കില്‍ നിന്നാണ് സൗമ്യയ്ക്ക് വെടിയേറ്റത്. സൗമ്യ സഞ്ചരിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ വെടിയേറ്റതിന്റെ അടയാളമുണ്ടെന്നും ഡി.സി.പി പറഞ്ഞു.

ഹെഡ്‌ലൈന്‍സ് ടുഡെ ചാനലിലെ പ്രൊഡ്യൂസറായ സൗമ്യയെ ഡല്‍ഹിയിലെ വസന്ത്കുഞ്ജിലാണ് കാറിനുള്ളില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കാര്‍ ഡിവൈഡറില്‍ ഇടിച്ചുനില്‍ക്കുന്നതാണ് വഴിയാത്രക്കാര്‍ കണ്ടത്.....


No comments: