ടി.വി.ഗേള്‍ എന്നാണ് നടി മലെയ്ക അറോറ ഖാന് ഇപ്പോള്‍ ബോളിവുഡില്‍ അറിയപ്പെടുന്നത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ തുടര്‍ച്ചയായി വിധികര്‍ത്താവിന്റെ കുപ്പായമണിഞ്ഞു തുടങ്ങിയതോടെയാണ് ഈ ചെല്ലപ്പേര് മലെയ്കയ്ക്ക് പതിഞ്ഞത്. എം.ടി. വി.യില്‍ വി.ജെ.യായി കരിയര്‍ തുടങ്ങിയ മലെയ്ക 2005ലാണ് ആദ്യമായി റിയാലിറ്റി ഷോയുടെ വിധികര്‍ത്താവാകുന്നത്. നാച്ച് ബലിയേ എന്ന ഈ ഷോ സംപ്രേഷണം ചെയ്തത്. സ്റ്റാര്വണ് ചാനലാണ്. പിന്നീട് അങ്ങോട്ട് ഐറ്റം നമ്പറുകളും മറ്റുമായി ബോളിവുഡില്‍ ഇടംനേടിയെങ്കിലും ഇടയ്ക്കിടെ മിനി സ്ക്രീനില്‍ വിധികര്‍ത്താവായി എത്തിത്തുടങ്ങി.
'വളരെ രസകരമായ കാര്യമാണ് റിയാലിറ്റി ഷോകളുടെ വിധികര്ത്താവാകുകയെന്നത്. പല ചാനലുകളുമായി ഇതേക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്-മലെയ്ക പറയുന്നു.....
No comments:
Post a Comment