ചെന്നൈ: അന്തരിച്ച പ്രമുഖ ചലച്ചിത്രനടന്‍ ശിവാജി ഗണേശന്റെ 80-ാം ജന്മവാര്‍ഷികം ആരാധകര്‍ തമിഴ്നാട് മുഴുവനും ആഘോഷിച്ചു. ചെന്നൈ ടി. നഗറിലെ 'ശാന്തിനിലയം' വസതിക്കുമുന്നില്‍ ബുധനാഴ്ച രാവിലെ മുതല്‍ ആരാധകര്‍ തിങ്ങിക്കൂടുകയായിരുന്നു. 2001 ജൂലായിലാണ് ശിവാജി ഗണേശന് മരിച്ചത്.
വിഴിപുരം സ്വദേശിയായ വി.സി. ഗണേശന് 'ശിവാജി' എന്ന പേര് സമ്മാനിച്ചത് സാമൂഹിക പരിഷ്കര്‍ത്താവായ ഇ.വി.ആര്. പെരിയാറായിരുന്നു. ഒരു നാടകത്തിലെ മികച്ച പ്രകടനം കണ്ടായിരുന്നു ഇത്.
നാടകരംഗം കീഴടക്കിയ ശിവാജിഗണേശന് 1951-ലാണ് 'പരാശക്തി' എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തെത്തുന്നത്.
ഡി.എം.കെ. പ്രസിഡന്റും മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആദ്യ തിരക്കഥകൂടിയായിരുന്നു 'പരാശക്തി'യുടേത്.....
No comments:
Post a Comment