(+01216852+)ചെന്നൈ: തമിഴ് ചലച്ചിത്രനടന്‍ പൂര്‍ണം വിശ്വനാഥ് (87) അന്തരിച്ചു. ഇന്ന് വൈകീട്ട് 3.30ന് ചെന്നൈ അപ്പോളോ ആസ്പത്രിയിലായിരുന്നു അന്ത്യം. ചിത്രം, അഭിമന്യൂ എന്നീ മലയാളി ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
ആകാശവാണിയില്‍ ന്യൂസ് റീഡറായിരുന്നു. 1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്ര്യം നേടിയ വാര്‍ത്ത പശ്ചിമേഷ്യന്‍ ശ്രോതാക്കള്‍ക്കായി തമഴില് വായിച്ചത് വിശ്വനാഥായിരന്നു.
സവിശേഷമായ സംഭാഷണശൈലി കൊണ്ടാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് പേരെടുത്തത്. മഹാനദി, ആശൈ, അഞ്ജലി, പുതു പുതു അര്‍ത്ഥങ്ങള്‍, കേളടി കണ്മണി, വരുമയിന്‍ നിറം സിവപ്പു, മൂന്നാംപിറ എന്നിവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങള്‍.
No comments:
Post a Comment