കൊളംബോ: തമിഴ്പുലികളുടെ വ്യോമത്താവളം ശ്രീലങ്കന്‍ സൈന്യം പിടിച്ചെടുത്തു. മുല്ലൈത്തീവിലെ പണിയ്ക്കന്‍കുളം ഗ്രാമത്തിലെ 500 മീറ്റര്‍ നീളമുള്ള വ്യോമത്താവളമാണ് സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. പുലികളുടെ ചെറുവിമാനങ്ങള്‍ പറന്നുയര്‍ന്നിരുന്നത് ഇവിടെ നിന്നാണെന്ന് കരുതുന്നു.
അടുത്തിടെ ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് പുലികള്‍ ശ്രീലങ്കയില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. കപ്പലില്‍ കടത്തിക്കൊണ്ടുവന്ന വിമാന ഭാഗങ്ങള്‍ സ്വയം കൂട്ടിയോജിപ്പിച്ചാണ് പുലികള്‍ ചെറു വിമാനങ്ങള്‍ നിര്‍മ്മിച്ചത്. വ്യോമത്താവളം പിടിച്ചെടുത്തത് പുലികള്‍ക്ക് കനത്ത പ്രഹരമാകുമെന്ന് സൈനിക വക്താവ് പറഞ്ഞു.
പണിയ്ക്കന്‍കുളത്തെ വ്യോമത്താവളം ലക്ഷ്യമാക്കി സൈന്യം അടുത്തിടെ വ്യോമാക്രമണം നടത്തിയിരുന്നു.....
No comments:
Post a Comment